ആലപ്പുഴ: ഡോ.തോൽതിരുമാവളവൻ എം.പി ദേശീയ പ്രസിഡന്റായ വിടുതലൈ തിരുതൈകൾ കക്ഷിയുടെ ആദ്യ ജില്ലാ സമ്മേളനം നവംബർ 3ന് നടക്കും. ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇളം ചെഗുവേര ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ പ്രശാന്ത് പത്തിയൂർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ബാലൻ അരൂർ, ഷാജി ചെന്നൈ, ജി രാജേഷ് കുമാർ ,ഷാജി ആലയത്തിൽ തുടങ്ങിയവർ പങ്കെടുക്കും