ചേർത്തല: കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് മാതൃഭാഷാ ദിനം ആചരിക്കും. പുത്തനമ്പലം പെൻഷൻ ഹാളിൽ നടക്കുന്ന ചടങ്ങ് ചേർത്തല എസ്.എൻ.കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ.ലേഖ റോയ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിക്കും. മലയാള മഹിമ എന്ന വിഷയം അദ്ധ്യാപകൻ ടി.വി.ഹരികുമാർ അവതരിതിക്കും. ഭാർഗവൻ ചക്കാല സ്വാഗതവും ബ്ലോക്ക് സെക്രട്ടറി വി.കെ.മോഹനദാസ് നന്ദിയും പറയും.