അമ്പലപ്പുഴ: കളർകോട് പ്രവർത്തിക്കുന്ന നെൽവിത്ത് സംസ്‌കരണ യൂണിറ്റിൽ നിന്ന് പുറത്തുവരുന്ന പൊടിപടലങ്ങൾ മൂലമുള്ള മലിനീകരണ പ്രശ്‌നത്തിന് പരിഹാരമായി. നെൽവിത്ത് സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പൊടിപടലങ്ങൾ പുറത്തേക്ക് പോകാതെ പ്രത്യേക ചേമ്പർ നിർമിച്ച് യൂണിറ്റിനുള്ളിൽ തന്നെ ശേഖരിച്ചതോടെയാണ്, പൊടിപടലങ്ങൾ യൂണിറ്റിനു പുറത്തേക്ക് വ്യാപിക്കാതെ തടയാനായത്. ഇതോടെ സമീപവാസികൾ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന ദുരിതത്തിനാണ് പരിഹാരമായി. ചേമ്പറിന്റെ പ്രാഥമിക പ്രവർത്തനവും പ്രവർത്തനക്ഷമതയും എച്ച് .സലാം എം.എൽ.എ സ്ഥലത്തെത്തി വിലയിരുത്തി. സംസ്ഥാന സീഡ് അതോറിട്ടി ഡവലപ്‌മെന്റ് ബോർഡ് അഡീഷണൽ ഡയറക്ടർ അനിത ജയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷബ്‌നാസ് പടിയത്ത്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സിന്ധു, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനിയർ ലിസ് മരിയ, കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അമ്പിളി, ഗോഡൗൺ ഇൻ ചാർജ് എ. സുധീഷ്, പരാതിക്കാരും കളർകോട് ദർശനം പുരുഷ സ്വയം സഹായ സംഘം പ്രതിനിധികളുമായ പി ബി. ബാലൻപിള്ള, അഡ്വ.ടി.കെ. അശോകൻ, പി. എസ്. ഗോപാലകൃഷ്ണൻ, വി. ഉണ്ണികൃഷ്ണൻ, വി.എം.അനിൽകുമാർ, മനോജ് എസ് മണി, ആദർശ് മുരളീധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.