
അമ്പലപ്പുഴ: ജില്ലാ നിയമ സേവന അതോറിട്ടി, ആലപ്പുഴയുടെ നേതൃത്വത്തിൽ നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിയുടെയും ദേശീയ വനിതാ കമ്മീഷന്റെയും നിർദ്ദേശാനുസരണം "വിധാൻ സെ സമാധാൻ" എന്ന പേരിൽ നിയമ അവബോധന ക്ലാസ് നടത്തി.അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടി ചെയർമാനുമായ കെ. കെ . ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പ്രമോദ് മുരളി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് സ്വാഗതം പറഞ്ഞു. തുടർന്ന് വിവിധ നിയമ വിഷയങ്ങളിൽ അഡ്വ . അപർണ സി മേനോൻ, അഡ്വ.സിനു, രാജപ്പൻ. ഡോ. ഷാലിമ, അഡ്വ. സീമ, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ക്ലാസുകൾ എടുത്തു.