
മാന്നാർ: നഷ്ടക്കണക്കുകളെല്ലാം മറന്ന് വീണ്ടും പാടത്തേക്ക് ഇറങ്ങുകയാണ് നെൽകർഷകർ. പ്രകൃതിയുടെ കനിവും കാത്ത് മുടക്കുമുതൽ തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ കാർഷിക മേഖലയ്ക്ക് ഉണർവേകി അപ്പർകുട്ടനാടൻ മേഖലയിലെ മാന്നാർ കുരട്ടിശ്ശേരി വില്ലേജിൽപ്പെട്ട അരിയോടിച്ചാൽ, ഇടപുഞ്ച കിഴക്ക്, ഇടപുഞ്ച പടിഞ്ഞാറ്, കൊടവള്ളാരി എ, കൊടവള്ളാരി ബി, കണ്ടങ്കേരി, വേഴത്താർ, നാലുതോട്, കോയിപള്ളം എന്നീ 1250 ഏക്കറിലും ചെന്നിത്തലയിലെ 15 ബ്ലോക്കുകളിലായി 1500 ഏക്കറിലുമാണ് നെൽകൃഷിക്കായി ഒരുക്കങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ പാടങ്ങളിൽ മോട്ടോർ സ്ഥാപിച്ച് പമ്പിംഗ് നടത്തി വെള്ളം പറ്റിച്ച് ട്രാക്റ്റർ കൊണ്ട് നിലം ഉഴുതുമറിച്ച് നെൽവിതയ്ക്കായി പാടം തയ്യാർ ചെയ്യുകയാണ്.പേരിൽ മില്ലുടമകൾ കർഷകരെ ചൂഷണം ചെയ്യുകയുമുണ്ടായി. ഇക്കാരണത്താൽ മുടക്കുമുതലു പോലും ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്. ഇലമ്പനംതോട്ടിൽ പായലും പോളകളും കരികൂവളവും തിങ്ങി നിറഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നതും പുറംബണ്ടുകളുടെ ശോചനീയാവസ്ഥയും മുക്കം-വാലേൽ ബണ്ട് റോഡിന്റെ നിർമ്മാണം ഇഴയുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ നെൽകൃഷി എറെ മെച്ചപ്പെടുമെന്നുള്ള ശുഭപ്രതീക്ഷയാണ് കർഷരിലുള്ളത്.
.......
നവംബർ ആദ്യവാരം നെൽവിത
കുരട്ടിശ്ശേരി, ചെന്നിത്തല പാടശേഖരങ്ങളിലായി 1400 ഓളം നെൽകർഷകരാണുള്ളത്. നവംബർ ആദ്യവാരം നെൽവിത നടത്തും. ഇതിനായി ഉമ, മണിരത്ന എന്നീ വിത്തിനങ്ങളും കൃഷി ഓഫീസുകളിൽ എത്തിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തും പലിശയ്ക്ക് പണമെടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് ഓരോ കർഷകനും കൃഷിയിറക്കുന്നത്. കഴിഞ്ഞ പ്രാവശ്യം മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ വിളവെടുപ്പ് നടത്തിയ നെൽകർഷകർക്ക് നെല്ല് സംഭരണം വൈകിയതും ഒപ്പം വേനൽ മഴ പെയ്തിറങ്ങിയും ഏറെ ദുരിതങ്ങളാണ് സമ്മനിച്ചത്.