
മുഹമ്മ: നൂറ് മീറ്റർ ഓട്ടത്തിൽ തന്നെ തോൽപ്പിച്ച സഹമത്സരാർത്ഥിയെ ഇരുന്നൂറ് മീറ്ററിൽ ഓടി തോൽപ്പിച്ച് പ്രതികാരം വീട്ടി മിലൻ ജോർജ്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. ഡോക്ടർ ഓടരുതെന്നു പറഞ്ഞ കാലുമായാണ് മിലന്റെ ഓട്ടം. സബ് ജില്ലാ മത്സരത്തിനിടെയാണ് പരിക്കേറ്റത്. വേദന കടിച്ചമർത്തി 400 മീറ്ററിലും റിലേയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. മെഡിക്കൽ റപ്പ് തോണ്ടൻകുളങ്ങര പുത്തൻ പറമ്പിൽ ജോർജിന്റെയും സോണിയുടെയും മകനാണ്.