ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളിൽ ഉൾപ്പെട്ട അംഗങ്ങളിൽ മസ്റ്ററിംഗ് ചെയ്യാത്തവർ നാളെ മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ രാവിലെ 10ന് താഴെ പറയുന്ന കേന്ദ്രങ്ങളിൽ ഐറിസ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ക്യാമ്പ് നടത്തും. 2ന് ലൂർദ് മാതാ പള്ളി പാരീഷ് ഹാൾ, പച്ച ചെക്കിടിക്കാട്, 3ന് കൈനകരി കാളാശ്ശേരി ഓഡിറ്റോറിയം, 4ന് കാവാലം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, 5ന് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനിലുമാണ് ക്യാമ്പ്.