
മാന്നാർ: ഒമ്പതാം ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദയുടെ നേതൃത്വത്തിൽ മാന്നാർ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ സൗജന്യ അസ്ഥിസാന്ദ്രത നിർണയ മെഡിക്കൽ ക്യാമ്പ് നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആഗോള ആരോഗ്യത്തിന് ആയുർവേദ നവീകരണം എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.നീലി നായർ.എസ് ക്ലാസ് എടുത്തു. നൂറോളം രോഗികൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.