ചേർത്തല: കെ.എസ്.എസ്.പി.യു മാരാരിക്കുളം വടക്ക് യൂണീറ്റിന്റെ കുടുംബ മേള ഇന്ന് കണിച്ചുകുളങ്ങര എസ്.സി.ബി ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് റിട്ട.ജില്ലാ ജഡ്ജി ടി.പി.പ്രഭാഷ്ലാൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ മുതിർന്ന പെൻഷൻകാരെ ആദരിക്കും.ജില്ലാ വൈസ് പ്രസിഡന്റ് എൻ.പരമേശ്വരൻ പ്രതിഭകളെ ആദരിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ വിദ്യാർത്ഥികളെ അനുമോദിക്കും.