ആലപ്പുഴ: ഓണക്കാലത്തിനു ശേഷം കയർമേഖല രൂക്ഷമായ പ്രതിസന്ധിയിലാണെന്നും ഫാക്ടറി സൊസൈറ്റികളിലെ തൊഴിലാളികൾക്ക് പോലും പണിയില്ലാത്ത അവസ്ഥയാണെന്നും ചകിരിയുടെ അന്യായമായ വിലവർദ്ധനയാണ് കയർ പിരി സംഘങ്ങളെയും തൊഴിലാളികളെയും വലയ്ക്കുന്നത്. പ്രശ്നം ഇത്രയും രൂക്ഷമായിട്ടും കേരളാ സർക്കാരോ കയർവകുപ്പോ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി. ദാസ് ആരോപിച്ചു. കയർ തൊഴിലാളികൾ മറ്റു ജോലി തേടി പോകേണ്ടി വരുമെന്നും അത്തരത്തിൽ സംഭവിച്ചാൽ അനുബന്ധ തൊഴിലാളികൾക്ക് ഉൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ട് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.