ആലപ്പുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ കെ.കെ.ദിവാകരൻ അറിയിച്ചു.