
മാന്നാർ: ഭാഷാടിസ്ഥാനത്തിൽ കേരളം പിറന്നതിന്റെ സ്മരണകൾ ഉണർത്തി ഭാഷാ സ്നേഹം എത്രമാത്രം അനിവാര്യമാണെന്ന ചിന്ത കുട്ടികളിലേക്ക് പകർന്നു നൽകി ഇന്നർ വീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറിന്റെ നേതൃത്വത്തിൽ കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂളിൽ ഭാഷാദിന സാഹിത്യസദസ് സംഘടിപ്പിച്ചു. പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ഡോ.പ്രിയമോൾ.പി ക്ലാസിന് നേതൃത്വം നൽകി. ഭുവനേശ്വരി സ്ക്കൂൾസ് മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിച്ചു. ഇന്നർ വീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാർ പ്രസിഡന്റ് പ്രൊഫ.ഡോ.ബീന എം.കെ സ്വാഗതം പറഞ്ഞു. സ്ക്കൂൾ പ്രിൻസിപ്പൽ രാജീവൻ.ആർ, ഗോൾഡൻ മാന്നാറിന്റെ സെക്രട്ടറി രശ്മി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ശ്രീകല എ.എം, ട്രഷറർ സ്മിത രാജ്, പ്രഭ ഗംഗാധരൻ എന്നിവർ സംസാരിച്ചു.