
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളുമായി ബന്ധപ്പെട്ട് മാന്നാർ പഞ്ചായത്തിൽ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് അവലോകന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാലിനി രഘുനാഥ്, സലിം പടിപ്പുരക്കൽ, സുജാത മനോഹരൻ, സജു തോമസ് സുനിത എബ്രഹാം, അനീഷ് മണ്ണാരേത്ത് ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, രാധാമണി ശശീന്ദ്രൻ, ഷൈന നവാസ്, മധു പുഴയോരം, സുജിത്ത് ശ്രീരംഗം, അജിത് പഴവൂർ, മാന്നാർ പൊലീസ് എസ്.എച്ച്.ഒ അനീഷ്, ഹെൽത്ത് നോഡൽ ആഫിസർ ഡോ.സാബു സുഗതൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെജി ഡയിൻസ്, വിനോദ്, ഉദ്യോഗസ്ഥരായ റഊഫ്, സജിത്ത്, വിനോദ്കുമാർ, നയന, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, വി.ഇ.ഒ മനോജ്, മാന്നാർ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ, ഹരിതകർമ്മ സേനാംഗങ്ങളായ ബിന്ദു, അന്നമ്മ, അവളിടം യുവതി ക്ലബംഗങ്ങൾ അനീഷ, അജിത, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ് സ്വാഗതവും അസി.സെക്രട്ടറി ഹരികുമാർ നന്ദിയും പറഞ്ഞു.