ആലപ്പുഴ: അടൂർ ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തിൽ നടത്തുന്ന രണ്ട് വർഷ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സ് 2024-26 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഡിഗ്രിയോ എം.എയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം17നും 35നും ഇടയ്ക്ക്. അപേക്ഷകൾ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ 15ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കണം. ഫോൺ: 8547126028, 04734-296496.