west-samelanam

മാന്നാർ: പടിഞ്ഞാറൻ മേഖലയിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണി കയ്യത്ര, ലില്ലിക്കുട്ടി, ജയകുമാർ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഷാജി മാനാംപടവിൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. ആർ.അനീഷ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പുഷ്‌പലത മധു, ആർ.രാജേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.നാരായണപിള്ള, ജി.രാമകൃഷ്‌ണൻ, പി.എൻ ശെൽവരാജൻ, കെ.എം അശോകൻ, ബി.കെ പ്രസാദ്, കെ.എം സഞ്ജുഖാൻ, കെ.പ്രശാന്ത്കുമാർ, ലോക്കൽ സെക്രട്ടറി ഷാജി മാനാംപടവിൽ, കെബിൻ കെന്നഡി എന്നിവർ സംസാരിച്ചു.