ചാരുംമൂട്: കുടശ്ശനാട് തിരുമണി മംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിൽ ദശാവതാരച്ചാർത്തും ഭാഗവത തത്വസമീക്ഷാ സത്രവും നവംബർ 1 മുതൽ 10 വരെ നടക്കും. 1 മുതൽ 3 വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നാരയണീയ പാരായണം,5 മുതൽ അവതാരദർശനവും നടക്കും. 3 ന് വൈകിട്ട് 6 ന് സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി ഭദ്രപ്രദീപപ്രതിഷ്ഠ നടത്തും.ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രശാന്ത് എം.കുറുപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ധ്വജപ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും ശിവഗിരി മഠം സ്വാമി അസം -ഗാനന്ദ നിർവ്വഹിക്കും. നാരായണ സ്വാമി,ശബരീനാഥ് ദേവിപ്രിയ എന്നിവർ പങ്കെടുക്കും. സത്ര വേദിയിൽ രാവിലെ 6 ന് മഹാഗണപതി ഹോമം, 6.45 ന് പാരായണ സമാരംഭം, 8 ന് പ്രസാദമൂട്ട്, 9ന് തത്വസമീക്ഷ, പ്രഭാഷണം,10 ന് പാരായണം, 11.30 ന് തത്വ സമീക്ഷ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, 2 ന് പാരായണം,വൈകിട്ട് 4 ന് തത്വസമീക്ഷ, 5.30 ന് അവതാര മാഹാത്മ്യം ,​ഭജന, 7 ന് തത്വസമീക്ഷ 8 .30 ന് പ്രസാദമൂട്ട് എന്നിവ നടക്കും. 10 ന് സമാപന ദിവസം രാവിലെ ക്ഷേത്രാചാര ചടങ്ങുകൾക്കൊപ്പം അഷ്ടദ്രവ്യ മഹാഗണ പതിഹോമം ,രാവിലെ 8 ന് സ്വീകരണവും അനുഗ്രഹ പ്രഭാഷണവും കവടിയാർ കൊട്ടാരം എച്ച്.എച്ച്.അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ നിർവ്വഹിക്കും. രാവിലെ 11 ന് സത്ര സമാപന സഭയും സത്ര സമർപ്പണവും നടക്കും. സംഗീത ഭാരതി സ്കൂൾ ഒഫ് മ്യൂസിക് ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. സത്രം ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് പ്രശാന്ത് എം.കുറുപ്പ്, സെക്രട്ടറി സന്തോഷ് ഗോപി എന്നിവർ അറിയിച്ചു.