മാന്നാർ: 10 കേരള ബറ്റാലിയൻ എൻ.എൻ.സിയുടെ നേത്യത്വത്തിൽ നായർ സമാജം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ആയുർവേദ ദിനാചരണം നടത്തി. ഹെഡ്മിസ്ട്രസ് സുജ എ.ആർ ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി ഓഫീസർ അനൂപ്.ആർ അദ്ധ്യക്ഷത വഹിച്ചു. നിത്യജീവിത ചര്യകളെകുറിച്ചും വീടുകളിൽ അത്യാവശ്യം നട്ടുവളർത്തേണ്ട ഔഷധസസ്യങ്ങളെകുറിച്ചും അവയുടെ പ്രായോഗിക വശങ്ങളും വിശദീകരിച്ച് കൊണ്ട് 'ആയുർവേദത്തിന്റെ പ്രാധാന്യം കൗമാരക്കാരിൽ' എന്ന വിഷയത്തിൽ ആയുർവേദ ഡോക്ടർ സുധപ്രിയ ബോധവത്കരരണ ക്ലാസിനു നേതൃത്വം നൽകി. തുടർന്ന് ഔഷധ സസ്യങ്ങളുടെ പ്രദർശനവും നടന്നു.