
ആലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ കിട്ടിയ തിരുവാഭരണം ക്ഷേത്രഭാരവാഹികൾക്ക് നൽകി തൊഴിലാളികൾ മാതൃകയായി. വള്ളികുന്നം മൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കൊച്ചുതുണ്ടി വിളയിൽ കുടുംബ ക്ഷേത്രത്തിലെതിരുവാഭരണം ക്ഷേത്ര കുടുംബാങ്ങൾക്ക് കൈമാറിയത്. ക്ഷേത്രപരിസരത്ത് ജോലിക്കിടെയാണ് 15 വർഷങ്ങൾ മുമ്പ് നഷ്ടപ്പെട്ടുപോയ തിരുവാഭരണം തൊഴിലാളികൾക്ക് കിട്ടിയത്. വാർഷിക പൂജക്ക് ശേഷം ശ്രീകോവിലിലെ പൂവും ഉടയാടയും മാറ്റുന്നതിനൊപ്പം നഷ്ടപ്പെട്ടതാണ് ആഭരണങ്ങൾ. അന്ന് ക്ഷേത്ര പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.