
ചാരുംമൂട് : താമരകുളം വി.വി ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകദാദിൻ (നാഷണൽ യൂണിറ്റി ഡേ ) ആഘോഷിച്ചു. രാവിലെ എൻ.സി.സി കേഡറ്റുകൾ രാഷ്ട്രസേവന പ്രതിജ്ഞ എടുത്തു. തുടർന്നുള്ള റാലി പ്രിൻസിപ്പൽ ക്യാപ്റ്റൻ ആർ.രതീഷ് കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു. സ്റ്റാഫ് സെക്രട്ടറി പി.എസ്.ഗിരീഷ് കുമാർ ,ആർ.ശ്രീലേഖ, സീനിയർ അണ്ടർ ഓഫീസർ അൽതാഫ് ഷംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി .