മാവേലിക്കര: ആലപ്പുഴ ജില്ല ടെന്നിക്കൊയ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജൂനിയർ ജില്ലാ ടെന്നിക്കൊയ് ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10 മുതൽ കൈപ്പള്ളി ടെന്നീക്കോയ് ക്ലബിൽ നടക്കും. ജില്ല ടെന്നീക്കോയ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനാവു. കേരള ടെന്നീക്കോയ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ഹരിഹരൻ പിള്ള ഉദ്ഘാടനം ചെയ്യും. രജിസ്റ്റർ ചെയ്ത ക്ലബുകളിൽ ഉൾപ്പെടുന്ന 19 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി രഞ്ജു സക്കറിയ അറിയിച്ചു.