മാവേലിക്കര: നഗരസഭയിലെ ചെയർമാനും കോൺഗ്രസ് നേതാക്കളുമായി നടത്തിവരുന്ന നാടകത്തിൽ നഗരസഭയുടെ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് ഉപരോധം ഉദ്ഘാടനം ചെയ്തു.

ഉടൻതന്നെ തെരുവുവിളക്കുകൾ കത്തിക്കുന്നതിനു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്നും മറ്റ് ആവശ്യങ്ങക്കുമുള്ള നടപടി ഉടൻതന്നെ കൈകൊള്ളാമെന്ന് മുൻസിപ്പൽ സെക്രട്ടറിയും ചെയർമാനും ഉറപ്പുനൽകിയതിനു ശേഷമാണ് ഉപരോധ സമരം അവസാനിച്ചത്.

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി അരുൺ, ബിനു ചാങ്കൂരെത്ത്, മാവേലിക്കര മുനിസിപ്പാലിറ്റി പാർലമെൻററി പാർട്ടി നേതാവ് എച്ച്.മേഘനാഥ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ എസ്.രാജേഷ്, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ ജയശ്രീ അജയകുമാർ, സുജാത ദേവി, ഗോപകുമാർ സർഗ്ഗ, സബിത അജിത്ത്, രേഷ്മ.എം എന്നിവർ പങ്കെടുത്തു.