
ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബ് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ബോധവത്‌കരണ ക്ലാസ് ഗവ.പോളിടെക്ക്നിക്ക് കോളേജിൽ സംഘടിപ്പിച്ചു.സൈബർ സെൽ പ്രിവന്റീവ് ഓഫീസർ നേഹൽ ക്ലാസ് നയിച്ചു. ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.ജി.നായർ അദ്ധ്യക്ഷനായി. സർവീസ് പ്രോജക്ട് ചെയർമാൻ കെ. ലാൽജി സ്വാഗതം പറഞ്ഞു. പി.എ.ജി അബ്ദ്ദുൾ ബഷീർ, പ്രിൻസിപ്പൽ മിനിമോൾ. എൽ, അശോകൻ എന്നിവർ സംസാരിച്ചു. ബസന്ത് റോയി, ഡോ. പ്രഭാ ജി. നായർ, അലീന റോയി എന്നിവർ പങ്കെടുത്തു.