sc

ആലപ്പുഴ: ലാൽ വർഗീസ് കൽപകവാടി അനുസരണം കോൺഗ്രസ് ഭവനിൽ കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. കർഷകോൺഗ്രസ് കായംകുളം നിയോജ മണ്ഡലം പ്രസിഡന്റ് വയലിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി, സംസ്ഥാന സെക്രട്ടറി കട്ടച്ചിറ താഹ, ജില്ലാ വൈസ് പ്രസിഡന്റ് ഭരണിക്കാവ് വാസുദേവൻ,​ എം.കെ.സുധാകരൻ, കോശി കെ.ഡാനിയേൽ,​ എൻ. പ്രഹ്ലാദൻ,എസ്.​ കബീർ, പി. രാജേന്ദ്രക്കുറുപ്പ്, എം. നദീർ , പി.എസ്. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.