f

ആലപ്പുഴ: വടക്കനാര്യാട് കണക്കൂർ ശ്രീധന്വന്തരി മഹാക്ഷേത്രത്തിൽ ധന്വന്തരി ജയന്തി ആഘോഷങ്ങൾ ക്ഷേത്രം തന്ത്രി കാശാം കോടത്തുമനയിൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. നേതാജി ജംഗ്ഷനിൽ നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഗുരുവായൂർ ഇന്ദ്രസെൻ, കുളമാക്കിൽ പാർത്ഥസാരഥി, കുളമാക്കിൽ രാജ എന്നീ കരിവീരന്മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മികച്ച അദ്ധ്യാപക അവാർഡ് നേടിയ ഉഷാകുമാരി , ഡോ.സൗപർണ്ണിക തുടങ്ങിയവരെ ക്ഷേത്ര ദേവസ്വം ആദരിച്ചു.വിളക്കെഴുന്നുള്ളിപ്പോടെ ജയന്തി ആഘോഷം സമാപിച്ചു. മേൽശാന്തിമാരായ മോഹനൻപോറ്റി, ശ്രീയാഷ് ശ്രീറാം ആലമ്പാറമഠം, ദേവസ്വം ഭാരവാഹികളായ പി.ബാലമുരളീകൃഷ്ണൻ, എ.രാജേഷ്, ഉണ്ണികൃഷ്ണമേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.