ആലപ്പുഴ: സെപ്റ്റംബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകാതെ ധനവകുപ്പ് റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.ഒക്ടോബർ മാസത്തെ വിതരണം ഇന്നലെ അവസാനിച്ചതോടെ രണ്ട് മാസത്തെ വേതനം കുടിശികയായി.സർക്കാർ അടിയന്തരമായി മുഴുവൻ കമ്മീഷൻ കുടിശികയും ഉത്സവ ബത്തയും കിറ്റിന്റെ വേതനം വ്യാപാരികൾക്ക് ഉടൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം നവംബർ 6ന് യോഗം ചേർന്ന് സമര പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജിർ പറഞ്ഞു.