photo

ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിച്ച തുലാഭാര തട്ടിന്റെ ആദ്യവഴിപ്പാട് സമർപ്പണം പഠിഞ്ഞാറേ മഠം ഗീതാകൃഷ്ണകുമാർ നിർവഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, വൈസ് പ്രസിഡന്റ് ജി.മോഹൻദാസ്, എക്‌സിക്യൂട്ടീവ് മെമ്പർമാരായ രാജേന്ദ്രൻ, മുരളീപ്ലാക്കിൽ, ആർ.സ്‌കന്ദൻ, ബോർഡ് മെമ്പർമാരായ സി.രാധാകൃഷ്ണൻ, വി.കെ.പ്രകാശൻ, പി.ടി.രാജു, എം.ജി.രാജപ്പൻ, ആർ.കണ്ണൻ, മുരളി കൊല്ലശേരി എന്നിവർ പങ്കെടുത്തു. ക്ഷേത്ര യോഗം മേൽശാന്തി ബൈജു ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.