അമ്പലപ്പുഴ: ഗുരുധർമ്മ പ്രചരണ സഭ അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ വാർഷിക പൊതുയോഗം വണ്ടാനം ശ്രീനാരായണ സാംസ്ക്കാരിക സമിതിയിൽ വച്ച് നടന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി എം.ഡി.സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ടി.മധു അദ്ധ്യക്ഷനായി.ആർ.പ്രസന്നകുമാർ, മുരളീധരൻ, കവിതാ സാബു തുടങ്ങിയവർ സംസാരിച്ചു.പീതാംബരൻ സ്വാഗതവും വി.എസ്.ബാബുക്കുട്ടൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ടി. മധു ( പ്രസിഡന്റ് ) ,എസ്. വിനോദൻ (വൈസ് പ്രസിഡന്റ് ), വാടയ്ക്കൽ പീതാംബരൻ (സെക്രട്ടറി), എൻ.കെ.മുരളീധരൻ (ജോയിന്റ് സെക്രട്ടറി), വി. പ്രകാശ്ബാബു (ട്രഷറർ), ഡോ.പി.ഗോപാല കൃഷ്ണൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.