
മുതുകുളം: ശ്രീനാരായണ എംപ്ലോയീസ് ഫോറം ചേപ്പാട് യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം 301-ാം നമ്പർ ശാഖവക മുതുകുളം കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂൾ ഹാളിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് വേണ്ടി , വ്യക്തിത്വ വികസനവും വിദ്യാഭ്യാസ അഭിരുചിയും വളർത്തുന്നതിലേക്ക് 'നേരാംവഴികാട്ടും' പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.
യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫോറം ചേപ്പാട് യൂണിയൻ പ്രസിഡന്റ് ടി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഗോപാലകൃഷ്ണൻക്ലാസുകൾ നയിച്ചു. എംപ്ലോയീസ് ഫോറം ആലപ്പുഴ ജില്ലാ സെക്രട്ടറി വിനോദ് തോട്ടപ്പള്ളി, ശാഖ യോഗം പ്രസിഡന്റ് ജി. സഹദേവൻ,സ്കൂൾ മാനേജർ ശോഭന.ജി,പി.ടി.എ പ്രസിഡന്റ് കെ.സുരേഷ് കുമാർ,വനിത സംഘം പ്രസിഡന്റ് വിമല എന്നിവർ സംസാരിച്ചു. ശാഖയോഗം സെക്രട്ടറി അഭിലാഷ് സ്വാഗതവും യൂണിയൻ എംപ്ലോയിസ് ജോ.സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.