ph

കായംകുളം: കഴിഞ്ഞ 4 വർഷക്കാലമായി കായംകുളം കേന്ദ്രമാക്കി സൗജന്യ സാന്ത്വന പരിചരണം നടത്തിവരുന്ന ഇന്ദിരാ ഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന പുഷ്പാർച്ചനയും അനുസമരണ സമ്മേളനവും കെ.പി.സി.സി. മെമ്പർ അഡ്വ.യു.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാലീയേറ്റീവ് സൊസൈറ്റി ജനറൽ സെക്രട്ടറി കെ.പുഷ്പദാസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുഷമ തങ്കപ്പൻ, ഏ.സലീം അഡ്വ:പി.എസ്. സമീർ, ഇ.എം. അഷ്റഫ്, യാസർ കാവേരി, എസ്. അബ്ദുൽ ലത്തീഫ്, പി.എസ്.സാബു,മിനി അച്ചൻകുഞ്ഞ്, വൈ ഹാരീസ് എന്നിവർ സംസാരിച്ചു.