
ആലപ്പുഴ:ആരോഗ്യ ഭാരതി, വിശ്വ ആയുർവേദ പരിഷത്ത്, തപസ്യ കലാ സാഹിത്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ധന്വന്തരി ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.രവികുമാർ കല്യാണിശേരിൽ ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.ജെ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ആയുർവേദ ഗ്രന്ഥ രചയിതാവും ജീവ ശാസ്ത്രജ്ഞനുമായ ഡോ. ഡി. സുരേഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. പി.ദിലീഷ്, ഗോപു കൃഷ്ണൻ, കെ.ആർ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.