ph

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് 7-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. കർഷകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സന്തോഷ് കുമാർഅദ്ധ്യക്ഷ വഹിച്ചു. കർഷക കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് വയലിൽ സന്തോഷ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.നദീർ, ബഷീർ,ഷാമില ബഷീർ,കെ.കെ ജാഫർ,ബൂത്ത് പ്രസിഡന്റ് ശിവലാൽ,വാർഡ് കമ്മിറ്റി ഭാരവാഹികളായ അനിയൻ,ശശിഏണിമൂട്ടിൽ, ഉമയമ്മ,വിജി വിജയൻ,ആശാദേവി എന്നിവർ സംസാരിച്ചു.