അമ്പലപ്പുഴ: ഫ്യൂച്ചറിന്റെ ആഭിമുഖ്യത്തിൽ സുഹൈൽ വയലിത്തറയുടെ സ്മരണാർത്ഥം സ്കോളർഷിപ്പ് വിതരണവും ആദരവും സംഘടിപ്പിക്കുമെന്ന് ഫ്യൂച്ചർ ചെയർമാൻ അഡ്വ.എ.നിസാമുദീൻ, ജനറൽ സെക്രട്ടറി യു.അഷ്റഫ്, ട്രഷറർ ജമാൽ പള്ളാത്തുരുത്തി പറഞ്ഞു.ശനിയാഴ്ച വൈകിട്ട് 4ന് ആലപ്പുഴ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.ഡോ.ഐ.എം.ഇസ് ലാഹ്, ഡോ.കെ.ജി.പത്മകുമാർ എന്നിവരെ എച്ച്.സലാം എം.എൽ.എ ആദരിക്കും. ആർ.ഹരികുമാർ തട്ടാരു പറമ്പിൽ നിന്ന് മെഡി.കോളേജ് പ്രിൻസിപ്പാൾ ഡോ. മിറിയം വർക്കി സ്കോളർഷിപ്പ് ഏറ്റുവാങ്ങും.എസ്.ഹാരിസ് സാമ്പത്തിക സഹായം കൈമാറും.