ambala

അമ്പലപ്പുഴ : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ നാല്പതാം വാർഷികവും സർദാർ പട്ടേലിന്റെ 149-ാം ജന്മവാർഷികവും കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലത്തിലെ ഏഴ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. ഉണ്ണികൃഷ്ണൻ പുത്തൻമഠം അദ്ധ്യക്ഷനായി. എസ്. പ്രഭുകുമാർ, പി. ഉദയകുമാർ, എൽ. ലതാകുമാരി, ഗീതാ മോഹൻദാസ്,പി.എ.കുഞ്ഞുമോൻ, എം. സനൽകുമാർ, കണ്ണൻ ചേക്കാത്ര, ശ്രീജാ സന്തോഷ്,പി. രങ്കനാഥ്, ബാബു രാജ്, നൗഷാദ് അബ്ദുൽ റഹ്‌മാൻ, മജീദ് കാളുതറ, കെ. മോഹനദാസ്, പ്രകാശൻ കുളത്തിൽ, യു. ഇന്ദ്രജിത്ത്, മോഹനൻ അകത്തൂട്ട്, ഷിഹാബ് പോളക്കുളം, യശോധരൻ വർണം മോഹനൻ എന്നിവർ സംസാരിച്ചു.