കായംകുളം: കേരള ഉള്ളാടൻ മഹാസഭ ആലപ്പുഴ ജില്ലാ സമ്മേളനം കായംകുളം ടൗൺ ഹാളിൽ നടന്നു. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള ദളിത് പാന്തേഴ്സ് സ്ഥാപക നേതാവ് ഡോ.കെ.അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.
സാംസ്കാരിക സമ്മേളനം കായംകുളം നഗരസഭാ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്തു. കെ .എ വിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ. ഗോപാലകൃഷ്ണൻ, മനോഹരൻ വൈക്കം,കെ.മഹേശൻ,സുകുമാരി പാതിരാപ്പള്ളി,കെ.പി ദിനേശൻ,രാജു,അമ്പിളി സതീഷ്, ഷിബു ശിവൻ, സുഭാഷ് എന്നിവർ പങ്കെടുത്തു.