മുഹമ്മ: തീർത്ഥാടന കേന്ദ്രമായ കഞ്ഞിക്കുഴി വനസ്വർഗം പള്ളിയിൽ വിശുദ്ധ യൂദാശീഹായുടെ തിരുന്നാളിന് ആലപ്പുഴ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോയ് പുത്തൻവീട്ടിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. വികാരി ഫാ.ടോമി കുരിശിങ്കൽ ,ഫാ.എഡ് വേഡ് പുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായി. ഇന്ന് വൈകിട്ട് ആറിന് ജപമാല ,ലിറ്റനി ,നൊവേന .വേസ് പരദിനമായ വൈകിട്ട് ആറിന് ജപമാല ,ലിസ്റ്റി, നൊവേന ,പ്രസുദേന്തി ,ആഘോഷമായ ദിവ്യബലി ,വേസ്പര പ്രദക്ഷിണം . തിരുനാൾ ദിനമായ മൂന്നിന് രാവിലെ ഏഴിന് ദിവ്യബലി ,ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുന്നാൾ ദിവ്യബലി, ഫാ.ജോൺസൺ പുത്തൻ വിട്ടിലിന്റെ വചനപ്രഘോഷണം ,ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം .