ഹരിപ്പാട്: ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കള്ളിക്കാട് എ.കെ.ജി നഗർ 14-ാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 40-ാംരക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മുൻ മെമ്പർ സുനു ഉദയലാലിന്റ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം ഡി.സി.സി അംഗം കെ.രാജീവൻ ഉദ്ഘടാനം ചെയ്തു. നീതു, റെജി, ശരൺകുമാർ, സുബിൻ, ദിവ്യ,സുധർമ്മ,രേഷ്മ തുടങ്ങിയവർ പുഷ്പാർച്ചനടത്തി.