
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്. എൻ .ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ ധന സഹായത്തോടെ ഔഷധ സസ്യോദ്യാനം ആരംഭിച്ചു. 70ൽപരം ഔഷധസസ്യങ്ങളാണ് തോട്ടത്തിലുള്ളത്. ഔഷധ സസ്യ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഡോ.പ്രിയ ദേവദത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.അമ്പിളി, വൈസ് പ്രിൻസിപ്പൽ ബിന്ദു.യു ,അദ്ധ്യാപിക സുരജ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുമായ കാവ്യ സുരേഷ് സ്വാഗതവും അനുഗ്രഹ നന്ദിയും പറഞ്ഞു.