ph

കായംകുളം: കായംകുളം നോർത്ത്,സൗത്ത് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ.സമീർ ഉദ്ഘാടനം ചെയ്തു. ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ, എൻ.രവി,എ.ജെ ഷാജഹാൻ,അലക്സ് മാത്യു, അവിനാശ്ഗംഗൻ ,എ.ഹസൻ കോയ, പി.സി.രഞ്ജി,ഇ.എം അഷ്റഫ്,അൻസാരി കോയിക്കലേത്ത്,തയ്യിൽ റഷീദ്,റസാക്ക് വള്ളിയിൽ,ഷുക്കൂർ വഴിച്ചേരി,ബിജു നസറുള്ള,സുശീല വിശ്വംഭരൻ,മുത്തിനിത്താഴ രഘുനാഥൻ,നയനാരത്ത് റഷീദ് പി.എ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.