അമ്പലപ്പുഴ: രാജ്യത്തിന്റെ മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനവുംസർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും സ്മരിച്ചുകൊണ്ട് അമ്പലപ്പുഴയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ച്ചേരിമുക്കിലെ രാജീവ്‌ ഭവന് മുന്നിൽ ഇരുവരുടെയും ഛായാ ചിത്രം സ്ഥാപിച്ച് പുഷ്പാർച്ചനയും തുടർന്ന് സമ്മേളനവും നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി .എ. ഹാമിദ് നേതൃത്വം നൽകി. യു .ഡി. എഫ് കൺവീനർ അഡ്വ.ആർ.സനൽകുമാർ,എസ്. പ്രഭുകുമാർ,മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ. ആർ. കണ്ണൻ, ഡി .സി .സി അംഗം ആർ. വി .ഇടവന, എൽ. സുലേഖ,ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എൻ. ഷിനോയ്, ആർ. ശ്രീകുമാർ, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, മണ്ഡലം പ്രസിഡന്റ്‌ എം .ബൈജു,ഗിരീഷ് വിശ്വംഭരൻ തൈച്ചിറ സോമൻ, എസ്. കെ. രാജേന്ദ്രൻ,നിസാർ അമ്പലപ്പുഴ,നിധിൻ രാജേന്ദ്രൻ,നജീഫ് അരീശ്ശേരി തുടങ്ങിയവർ സംസാരിച്ചു.