ഹരിപ്പാട്: സി.പി.എം മുതുകുളം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി മാദ്ധ്യമ ധാർമികത: കഥയും പൊരുളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുൻ വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം മുതുകുളം മേഖല പ്രസിഡന്റ് പ്രൊഫ. എൻ.മോഹനൻപിള്ള അദ്ധ്യക്ഷനായി. കേരള സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.ടി.ആർ.മനോജ്, എ.ഐ.എൻ.ഇ.എഫ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നമ്പാട്ട്, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് സുസ്മിത ദിലീപ്, പുരോഗമന കലാസാഹിത്യ സംഘം മുതുകുളം മേഖല സെക്രട്ടറി പി.മധു എന്നിവർ സംസാരിച്ചു.