കായംകുളം: കാപ്പിൽ കിഴക്ക് 1493-ാം നമ്പർ പരബ്രഹ്മോദയം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ്‌ ചിറപ്പുറത്തു മുരളി, സെക്രട്ടറി പാറയിൽരാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ കൂട്ടപ്പക്കുറുപ്പ്,സി.പി ശ്രീധരൻ നായർ,ജനാർദ്ദനക്കുറുപ്പ്, രവീന്ദ്രൻപിള്ള, ബാലചന്ദ്രൻ, വനിതാ സമാജം പ്രസിഡന്റ്‌ ശ്യാമള രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.