ചെന്നിത്തല: പുത്തൻ കോട്ടയ്കകം ശ്രീമണികണ്ഠ വിലാസം എൻ. എസ്. എസ് കരയോഗത്തിന്റെയും 1304-ാം നമ്പർ വനിത സമാജത്തിന്റെയും സംയുക്ത നേതൃത്വത്തിൽ എൻ. എസ്. എസ്. പതാക ദിനമാചരിച്ചു. പ്രസിഡന്റ് പ്രഭാകരൻ നായർ പതാക ഉയർത്തി പ്രതി‌ജ്ഞ ചൊല്ലി കൊടുത്തു. സെക്രട്ടറി ഹരി ദാസൻപിള്ള, വനിതാ സമാജം ഭാരവാഹികളായ തങ്കമണി, അശ്വതി ശ്രീകുമാർ, സിന്ധു എന്നിവർ നേതൃത്വം നൽകി.