കായംകുളം: കായംകുളം ഠൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് ജംഗ്ഷനിൽ നടന്ന ഇന്ദിരാ ഗാന്ധി രക്തസാക്ഷി അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ അഡ്വ.യു.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു നസ്റുള്ള അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.വിജയമോഹൻ, അൻസാരി കോയിക്കലേത്ത്, എ.ഹസസൻകോയ, ഇ.എം അഷ്റഫ്,അഡ്വ.കെ.ജി. മോഹനൻ പിള്ള,പ്രൊഫ. മുഹമ്മദ് ഷരീഫ്, വത്സല വിജയൻ, പി.ഷാനവാസ്, ബാബുജി, രാജേന്ദ്രൻപിള്ള, യൂസഫ് അറാഫത്ത്, കെ. തൃദീപ്കുമാർ, എസ്. കബീർ, ഒ. എ ഹമീദ്, രാകേഷ് പുത്തൻവീടൻ, യാസർ കാവേരി, സുധീർ പുത്തൻമണ്ണേൽ സി. രാജു, മുരളീധരൻ പിള്ള, ബഷീർ പെരിങ്ങാല എന്നിവർ സംസാരിച്ചു.