കായംകുളം : കായംകുളം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഇന്ദിരാരക്തസാക്ഷിത്വ വാർഷിക ദിനം നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷുക്കൂർ വഴിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ ആർ.ഭദ്രൻ,വി.എം.അമ്പിളി മോൻ,പി.രാജേന്ദ്ര കുറുപ്പ്,തയ്യിൽ റഷീദ്,സന്തോഷ് വെളുത്തടത്ത്,പി.എ.കുഞ്ഞുമോൻ,ഷാജി വൈക്കത്ത്, സുധാ സുധാകരൻ, ശിവപ്രസാദ് മൂലേശേരിൽ,പുഷ്പമണി, ഗോപാലകൃഷ്ണൻ,പനയ്ക്കൽ രാജൻ,അനിരുദ്ധൻ എന്നിവർ സംസാരിച്ചു.