photo

ചേർത്തല:കെ.എസ്.എസ്.പി.യു മാരാരിക്കുളം വടക്ക് യൂണീറ്റ് കുടുംബ മേള റിട്ട.ജില്ലാ ജഡ്ജി ടി.പി.പ്രഭാഷ്ലാൽ ഉദ്ഘാടനം ചെയ്തു. യുണീറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ മുതിർന്ന പെൻഷൻകാരെയും കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ പ്രതിഭകളെയും ആദരിച്ചു. യൂണീറ്റ് പ്രസിഡന്റ് പി.വി.സുരേന്ദ്രൻ സ്വാഗതവും ട്രഷറർ കെ.ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.എം.ഡി. രമണിയമ്മ,ടി.ജി.ഗോപിനാഥ്,കെ.ജി.നെത്സൺ എന്നിവർ സംസാരിച്ചു. ഡോ.ചിത്ര ജയിംസ് ബോധവത്കരണ ക്ലാസ് നയിച്ചു.