ചാരുംമൂട്: നൂറനാട് പടനിലം എച്ച്.എസ്.എസിൽ നടക്കുന്ന മാവേലിക്കര ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് 5 ന് കൊടിക്കുന്നിൽ സുരേഷ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.അജികുമാർ അദ്ധ്യക്ഷത വഹിക്കും. എ.ഇ.ഒ എൻ.ഭാമിനി അവലോകന റിപ്പോർട്ട് അവതരിപ്പിക്കും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി സമ്മാനദാനം നിർവ്വഹിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.അനിൽകുമാർ ഓവറോൾ പ്രഖ്യാപനം നടത്തും.