ചാരുംമൂട് : താമരക്കുളത്ത് ദി ഐഡിയ ഒഫ് ഇന്ത്യ ക്യാമ്പയിൻ തുടക്കം കുറിച്ചു. ഇന്ദിരാജിയുടെ രക്തസാക്ഷി ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനമായ ഒക്ടോബർ 31 താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലായിരുന്നു തുടക്കം. മണ്ഡലം പ്രസിഡന്റ് പി.ബി ഹരികുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം. പി. രഘു ഉദ്ഘാടനം ചെയ്തു. അനിൽ രാജ്, എൻ. ശിവൻ പിള്ള, സുരേഷ് കുമാർ കൃപാ, എം.ഇ ജോർജ്, സുനിത, എസ് ഉണ്ണികൃഷ്ണൻ, ഹരീഷ് താമരക്കുളം, നവാസ്, ഗൗരിയമ്മ തുടങ്ങിയവർ പങ്കെടുത്തു.