iramathoor-nss

മാന്നാർ: നായർ സർവീസ് സൊസൈറ്റി പിറവിയെടുത്തതിന്റെ സ്മരണ പുതുക്കി കരയോഗങ്ങളിൽ പതാക ദിനമായി ആചരിച്ചു. കുട്ടമ്പേരൂർ വടക്കേ വഴി 830-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വൈസ് പ്രസിഡന്റ് ഡി.വേണുകുമാർ പതാക ഉയർത്തി. സെക്രട്ടറി എം.ആർ. രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിത കരയോഗം പ്രസിഡന്റ് സുധ കെ.പിള്ള, സെക്രട്ടറി അജിത രാജൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടംപേരൂർ കന്നിമേൽ വഴി 3571-ാം നമ്പർ ദേവീവിലാസം കരയോഗത്തിൽ പ്രസിഡന്റ് രാജശേഖരൻ നായർ പാതക ഉയർത്തി. സെക്രട്ടറി ഹരി കുട്ടംപേരൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇരമത്തൂർ 2294-ാം നമ്പർ അംബികാ വിലാസം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ പ്രസിഡന്റ് മോഹൻദാസ് പതാക ഉയർത്തി. സെക്രട്ടറി ഗോപാലകൃഷ്ണൻ, വൈവസ് പ്രസിഡന്റ് പ്രസന്നകുമാർ, കമ്മിറ്റിയംഗങ്ങളായ ബാലസുന്ദരപ്പണിക്കർ, ചന്ദ്രശേഖരൻ നായർ, സനൽകുമാർ, കരയോഗ അംഗം കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

ചെന്നിത്തല ഷൺമുഖവിലാസം എൻ.എസ്.എസ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കരയോഗം മന്ദിരത്തിൽ പ്രസിഡന്റ് ജി.ജയദേവ് പതാകഉയർത്തി. സെക്രട്ടറി അശോകൻനായർ സ്വാഗതം പറഞ്ഞു. ട്രഷറർ വിശ്വനാഥൻ നായർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. യൂണിയൻ പ്രതിനിധിസഭാംഗം സതീഷ് ചെന്നിത്തല, മുൻയൂണിയൻ സെക്രട്ടറി മധുസൂദനൻ, ജി.ഹരികുമാർ, സോമൻപിള്ള, മോഹനപ്രസാദ്, ബാലൻപിള്ള, മായഉണ്ണി എന്നിവർ സംസാരിച്ചു