
ചേർത്തല: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം വയലാർ ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടേയും മണ്ഡലം ബൂത്ത് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടേയും ആഭിമുഖ്യത്തിൽ ആചരിച്ചു.
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.
ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം പുഷ്പാർച്ചന അന്നദാനം തുടങ്ങിയ പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി നിർവഹിച്ചു.ഐസക്ക് മാടവന,ജയലക്ഷ്മി അനിൽകുമാർ,ആർ. ശശിധരൻ,സി.ഡി.ശങ്കർ,എസ്.കൃഷ്ണകുമാർ,സി.വി.തോമസ്,പി.ഉണ്ണികൃഷ്ണൻ,കെ. കെ.വരദൻ,ദേവരാജൻ പിള്ള,പി.വിശ്വംഭരൻപിള്ള എന്നിവർ സംസാരിച്ചു.
ചേർത്തല ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽനടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ഡി.ശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിശ്വംഭരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആചരണം രക്ഷാധികാരി അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ടി.എച്ച്.സലാം അദ്ധ്യക്ഷത വഹിച്ചു.ടി.കെ.അനിലാൽ, സി.ആർ. സാനു,പി.എം.രാജേന്ദ്ര ബാബു,ബി.ഭാസി എന്നിവർ സംസാരിച്ചു.