
മാന്നാർ: കേരളത്തിന്റെ നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച വിശുദ്ധനായിരുന്നു പരുമല തിരുമേനിയെന്നും സമൂഹത്തിൽ ക്ഷമയും സഹനവും സ്നേഹവും ഉൾക്കൊള്ളുന്ന മൂല്യങ്ങൾ തിരുമേനി പകർന്നുവെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗ്രിഗോറിയൻ പ്രഭാഷണത്തിൽ 'പരുമല തിരുമേനിയും സാമൂഹിക നവോത്ഥാനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, കെ.വി.പോൾ റമ്പാൻ, മത്തായി ടി.വറുഗീസ്, മനോജ് മാത്യു, സജി മാമ്പ്രക്കുഴി, മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് എന്നിവർ സംസാരിച്ചു.